മാധ്യമവിമര്‍ശനത്തിന്റെ പതിവ് പാഠങ്ങളെല്ലാം തിരുത്തിയെഴുതാന്‍ വായനക്കാരെയും പ്രേക്ഷകരെയും പ്രേരിപ്പിക്കുന്ന ഒരു സവിശേഷഘട്ടം മലയാളത്തില്‍ ഉണ്ടായി
രിക്കുന്നു.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് നമ്മുടെ ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കാണിച്ച ജാഗ്രതയ്ക്കു മുന്നില്‍ കൊലപാതികകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചിരിക്കുന്നു.ഇതുപോലൊരു വിചാരണയും തുറന്നുകാട്ടപ്പെടലും ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു മാധ്യമത്തിന്റെ ഉള്ളടക്കമെന്നത് വാസ്തവത്തില്‍ മനസ്സിന്റെ കാവല്‍നായയുടെ ശ്രദ്ധ തെറ്റിക്കാന്‍ കൊള്ളക്കാരന്‍ കൊണ്ടുവരുന്ന ചോരയിറ്റുന്ന മാംസക്കഷ്ണം മാത്രമാണ്,
ഹീനമായ ഒരു കുറ്റകൃത്യത്തെ കുറിച്ചുള്ള ദൃശ്യമാധ്യമ വാര്‍ത്ത അത്തരം കുറ്റകൃത്യങ്ങള്‍ അത്താഴപ്പുറമെ കണ്ടുരസിക്കാനുള്ള വക മാത്രമാണെന്ന ധാരണ ജനമനസ്സില്‍ സൃഷ്ടിക്കും എന്നും മറ്റുമുള്ള മാര്‍ഷല്‍മക്ലൂഹന്റെ നിരീക്ഷണങ്ങളുള്‍പ്പെടെ മാധ്യമവിമര്‍ശനത്തില്‍ സാധാരണ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളെല്ലാം ഈയൊരു കൊലപാതകത്തിന്റെ റിപ്പോര്‍ട്ടിംഗിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരിക്കുന്നു.മൂര്‍ത്തമായ ഒരനുഭവത്തിന്റെ മുന്നില്‍ വെച്ചാണ് ഏതാശയത്തിന്റെയും ശരിതെറ്റുകള്‍ നമുക്ക് ബോധ്യപ്പെടുക.
ഹതാശമായ ഒരു ചോദ്യം
ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണോ,ഇത്രയുമേറെ ഇതിനെ പെരുപ്പിച്ച് കാട്ടുന്നതെന്തിന്? എന്ന ഹതാശമായൊരു ചോദ്യം അദ്ദേഹത്തെ കൊല്ലിച്ചു എന്ന് പൊതുസമൂഹം കരുതുന്നവരെ കൊണ്ട് ചോദിപ്പിക്കാന്‍ മാത്രം ശക്തവും തീക്ഷ്ണവുമായിരുന്നു ഈ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും അഭൂതപൂര്‍വം തന്നെയായിരുന്നു.അത് സൃഷ്ടിച്ച ആഘാതത്തിന്റെ വലുപ്പം ശരിക്കും ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു സി.പി.ഐ(എം)ന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍.ഒരു കോലപാതകവും ഇനി രഹസ്യമാക്കിവെക്കാനാവില്ല എന്ന തോന്നലിന്റെ തള്ളിച്ച തടഞ്ഞു നിര്‍ത്താന്‍ വയ്യാതായതുകൊണ്ടാകാം അദ്ദേഹം തങ്ങള്‍ എത്രപേരെ,എങ്ങനെ കൊന്നു എന്നൊക്കെ പൊതുവേദിയില്‍ വിളിച്ചുപറഞ്ഞു പോയത്.
ഒരു വാര്‍ത്തയെ പിന്തുടരുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്കയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി പരസ്യമായി അമ്പരപ്പ് പ്രകടിപ്പിക്കുന്ന സന്ദര്‍ഭം ഒരു പക്ഷേ ഇതാദ്യത്തേതാ യിരിക്കും.റിപ്പോര്‍ട്ടിംഗിലെ കള്ളക്കളികള്‍,ഊന്നലുകളില്‍ വന്ന വ്യത്യാസങ്ങള്‍,സംഭവത്തിനു പിന്നിലെ രാഷ്ട്രീയം വളച്ചൊടുക്കുന്നതില്‍ കാണിച്ച താല്പര്യം ഇവയെക്കുറിച്ചെല്ലാം മുമ്പും എത്രയോ വട്ടം മാധ്യമവിമര്‍ശകരും രാഷ്ട്രീയക്കാരും വാചാലരായിട്ടുണ്ട്.പക്ഷേ,എന്തിന് ഇത്രയധികം?ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ ഇത്രയ്ക്ക് ആവേശം കാണിക്കാനെന്തിരിക്കുന്നു? എന്നിങ്ങനെയൊക്കെ ഒരു പ്രസ്ഥാനത്തിന് അമ്പരപ്പ് പ്രകടിപ്പിക്കേണ്ടി വന്ന സന്ദര്‍ഭം ആദ്യത്തേതാണ്.
ചന്ദ്രശേഖരന്‍ വധത്തിന് മാധ്യമങ്ങള്‍ അനുവദിക്കുന്ന സമയവും സ്ഥലവും എത്രയധികമാണ് എന്ന് വേവലാതിപ്പെടേണ്ട കാര്യം അദ്ദേഹത്തിന്റെ വധത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ക്കില്ല.ഇതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വധത്തെ കുറിച്ച് തങ്ങളുടെ കയ്യില്‍ എന്തെങ്കിലും ഊഹങ്ങളും വിവരങ്ങളുമുണ്ടെങ്കില്‍ അത് മാധ്യങ്ങള്‍ക്കെത്തിച്ചുകൊടുത്ത് സഹകരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.ഈ വധം ഒരു ക്വട്ടേഷന്‍ സംഘം നടത്തിയതാകാം,ഇത് പി.സി.ജോര്‍ജ് ആസൂത്രണം ചെയ്ത് നടത്തിയതാകാം,ഇതിനു പിന്നില്‍ ഒരു വ്യവസായി ഉണ്ട് എന്നൊക്കെ പറയുന്നവരുടെ കയ്യില്‍ കൂടുതല്‍ തെളിവുകളും വിവരങ്ങളും ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.അവര്‍ അത് അന്വേഷണ ഉദ്യോഗസ്ഥ•ാര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റട്ടെ.ഈ കൊലപാതത്തില്‍ തങ്ങള്‍ക്കുള്ള വേദനയും പ്രതിഷേധവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തട്ടെ.അത് ചെയ്യുന്നതിന് പകരം 'എന്തിനിങ്ങനെ ബഹളം വെക്കുന്നു? ഇതു പോലുള്ള കൊലപാതകങ്ങള്‍ ഇതിനു മുമ്പ് എത്ര നടന്നിരിക്കുന്നു?നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേറെ എത്ര വിഷയങ്ങള്‍ കിടക്കുന്നു?' എന്നൊക്കെ ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തിന് പെട്ടെന്ന് പിടികിട്ടും.അതിനുള്ള രാഷ്ട്രീയസാക്ഷരതയും മാധ്യമ ബോധവുമെല്ലാം നമ്മുടെ ജനങ്ങള്‍ തീര്‍ച്ചയായും നേടിയിട്ടുണ്ട്.
മറ്റുചില വികടന്‍ ചോദ്യങ്ങള്‍
സി.പി.ഐ(എം)നു വേണ്ടി ടെലിവിഷന്‍ ചാനലുകളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന രണ്ട് ബുദ്ധിജീവികളെ എല്ലാവര്‍ക്കും അറിയാം.സത്യത്തെ അഭിമുഖീകരിക്കാനുള്ള തങ്ങളുടെ കടുത്ത വൈമുഖ്യവും കുയുക്തികള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കാനുള്ള ലജ്ജാശൂന്യമായ വൈദഗ്ധ്യവും തങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടുന്നുണ്ടെന്ന കാര്യത്തെ കുറിച്ച് തരിമ്പും വേവലാതിയില്ലാതെ ഇടതടവില്ലാതെ വാക്കുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കാനായി പ്രത്യേകം നിര്‍മിച്ചെടുത്ത റോബോട്ടുകള്‍ പോലെയാണ് ഈ വിദ്വാ•ാര്‍.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അസംബന്ധം പറഞ്ഞതും അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നതും പക്ഷേ ഇവരല്ല.സി.പി.ഐ(എം)ന്റെ ചില സംസ്ഥാന നേതാക്കള്‍ തന്നെയാണ്.സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് അതിന്റെ വിവരണം നല്‍കിയതിന്റെ അടുത്ത ദിവസം ഈ നേതാക്കളിലൊരാള്‍ ഇതേ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:" രണ്ട് ദിവസം മുമ്പ് നിങ്ങള്‍ ഒരു ദൃക്സാക്ഷിയെ ഹാജരാക്കി എന്തൊക്കെയോ പറയിച്ചല്ലോ,ഇയാള്‍ ഇത്രയും ദിവസം എവിടെയായിരുന്നു?''കേരളത്തെ മുഴുവന്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരു കൊലപാതകത്തിന് സാക്ഷിയായ ഒരു സാധാരണ മനുഷ്യന്‍ തന്റെ മനസ്സിനേറ്റ ആഘാതത്തില്‍ നിന്ന് മോചിതനായി പിറ്റേ ദിവസം തന്നെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കാതിരുന്നതെന്തേ എന്നു ചോദിക്കാന്‍ മാത്രമുള്ള ഹൃദയശൂന്യതയുടെ ഉറവിടം എന്താണ്? ഇതേ നേതാവ് തന്നെ രമയുടെ മൊഴിയും രമയുടെ അച്ഛന്റെ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടല്ലോ,രമയുടെ കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും പറയുകയുണ്ടായി.മലയാളികളില്‍ മഹാഭൂരിപക്ഷത്തെയും അഗാധമായി വേദനിപ്പിച്ച ഒരു കൊലപാതകത്തിനു മുന്നില്‍ നിന്ന് അത്യന്തം ഹിംസാത്മകമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിലും കവിഞ്ഞ പാതകം ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മാധ്യമവും ചെയ്തിട്ടില്ല.തങ്ങള്‍ ഏത് കാലത്താണ് ജീവിക്കുന്നത്,ഏതൊരു ജനതയോടാണ് സംസാരിക്കുന്നത്,തങ്ങളുടെ മാധ്യമബോധവും രാഷ്ട്രീയബോധം തന്നെയും എത്ര പഴഞ്ചനാണ് എന്നൊക്കെ ഈ നേതാക്കള്‍ വളരെ സാവകാശത്തില്‍ തങ്ങളോട് തന്നെ ചോദിക്കുന്നത് തീര്‍ച്ചയായും നന്നായിരിക്കും.
ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി തികച്ചും നിര്‍വികാരമായ അക്കാദമിക് ശൈലിയില്‍ വിസ്തരിച്ച് പ്രസംഗിച്ച് ഈ കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയത്തോട് തങ്ങള്‍ ഐക്യപ്പെടുന്നുവെന്ന് പ്രഖ്യാപിച്ച സകല ബുദ്ധിജീവികളും മാധ്യമനിരീക്ഷകരും കേരളത്തിലെ സാധാരണജനങ്ങളുടെ കണ്ണില്‍ കടുത്ത കുറ്റവാളികളാണ്.മാത്രവുമല്ല ഇവരുടെയൊക്കെ ബുദ്ധിയും വിശകലനശേഷിയും ഇത്രമേല്‍ ചെറുതും പരിഹാസ്യവുമായിരുന്നോ എന്ന് അവര്‍ അത്ഭുതപ്പെടുന്നുമുണ്ട്.ജനങ്ങള്‍ക്ക് അവരുടെ ബുദ്ധികൊണ്ടും അറിവുകൊണ്ടും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ബോധ്യപ്പെട്ടു കിട്ടുന്നതിനു വേണ്ടി മാത്രമേ ബുദ്ധിജീവികളുടെ സഹായം ആവശ്യമുള്ളൂ.എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ആര്‍ക്കും അറിയില്ലെന്ന് ഭാവിച്ച് വിശകലനത്തിന് പുറപ്പെടുന്ന ബുദ്ധിജീവിയെ ഒരു സമൂഹത്തിനും ആവശ്യമില്ല.
കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നു മാത്രമായി ചന്ദ്രശേഖരന്‍ വധവും രണ്ടോ മൂന്നോ ദിവസം കൊണ്ട് മാധ്യമങ്ങളില്‍ നിന്നും ജനമനസ്സില്‍ നിന്നും അപ്രത്യക്ഷമാവുമെന്നാണ് തങ്ങള്‍ കരുതിയത്,അങ്ങനെ സംഭവിക്കാതിരുന്നതില്‍ തങ്ങള്‍ക്ക് വേദനയും നടുക്കവുമുണ്ട് എന്ന് സകലരെയും ബോധ്യപ്പെടുത്തും വിധത്തിലാണ് സി.പി.ഐ(എം) നേതാക്കളും പാര്‍ട്ടിയെ പിന്തുണക്കുന്ന ഏതാനും ചില മാധ്യമപണ്ഡിത•ാരും ഇപ്പോള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്.എന്തു കൊണ്ട് ചന്ദ്രശേഖരന്‍ വധത്തെ ഇത്രയും നാള്‍ ഇത്രയും വലിയ ഒരു പ്രശ്നമായി കേരളത്തിലെ മാധ്യമങ്ങളും ജനമനസ്സും അംഗീകരിച്ചു എന്നതിനെ കുറിച്ചുള്ള സത്യസന്ധമായ അന്വേഷണമാണ് വാസ്തവത്തില്‍ അവര്‍ നടത്തേണ്ടത്.വിഡ്ഡിച്ചോദ്യങ്ങളും കുയുക്തികളും കള്ള പ്രസ്താവനകളും കൊണ്ട് പൊരുതി പരാജയപ്പെടുത്താവുന്ന ഒരു സംഭവമല്ല അവരുടെ മുന്നിലുള്ളത്.തങ്ങള്‍ക്ക് കൈമോശം വന്ന ജനകീയരാഷ്ട്രീയവും ജനജീവിത ബന്ധവും രാഷ്ട്രീയ സത്യസന്ധതയുമാണ് കേരളജനത ചന്ദ്രശേഖരനില്‍ കണ്ടത്,അതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും അദ്ദേഹത്തിന്റെ മരണം അവരെ ഇത്രമേല്‍ വേദനിപ്പിച്ചത്. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരാനാവാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒരു ബുദ്ധിജീവിക്കും ഒരു സംസ്കാരവിമര്‍ശകനും ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാവില്ല.തങ്ങളുടെ ഗതികേടിന് ഒരു മാധ്യമത്തെയും അവര്‍ പഴിചാരിയിട്ട് ഫലമില്ല.

ഡോ. സെബാസ്ട്യന്‍ പോള്‍ മാദ്ധ്യമവിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. വായിച്ചുകാണുമെന്ന് കരുതുന്നു. ആഗോളീകരണത്തെയും ഉദാരവല്‍ക്കരണത്തെയും എതിര്‍ക്കുന്നതില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് സി പി എം ആണത്രെ. അതുകൊണ്ട് ലോകമൊട്ടാകെ സി പി എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. മാദ്ധ്യമങ്ങള്‍ പ്രതികളെ കാണിച്ചുകൊടുക്കുന്നു, പോലീസ് പിടിക്കുന്നു ഇങ്ങിനെയാണത്രെ ഇപ്പോള്‍ നടക്കുന്നത്. കലഹമൊക്കെ തീര്‍ന്ന് വീണ്ടും പാളയത്തിലേയ്ക്ക് തിരിച്ച് ചെല്ലാനുള്ള കുറുക്കുവഴി തേടുകയാണോ എന്തോ..?
ReplyDelete"തങ്ങളുടെ ഗതികേടിന് ഒരു മാധ്യമത്തെയും അവര്‍ പഴിചാരിയിട്ട് ഫലമില്ല." വളരെ ശരിയായ പ്രസ്താവന
roboottukalalla
Deletetheetta kandikal
"ഈ മാധ്യമ സിണ്ടിക്കെറ്റിന്‍റെ ഒരു കാര്യം .ഒരാളെ സമാധാനമായി ഒന്ന് കൊല്ലാനും സമ്മതിക്കില്ല.ഒന്നുമില്ലെങ്ങിലും വേദനയറിയിക്കാതെ പെട്ടന്ന് കൊന്നു അദ്ദേഹത്തെ സഹായിച്ച്വരല്ലേ ഞങ്ങള്‍.?" ഭാസുരേന്ദ്രബാബുവും മാധവന്‍ കുട്ടിയും പിണറായിയെയും കൂട്ടരെയും വെള്ളപൂശാനുള്ള ശ്രമം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന സ്വന്തം തൊഴിലിന്‍റെ മഹത്വം പോലും കളഞ്ഞു അപ്പക്കഷ്ണതിനു വേണ്ടി വാലാട്ടുന്ന വെറും(ഉടുക്കുകൊട്ട്കാരന്‍റെ) ശ്വാനനെയാണ് സ്ക്രീനില്‍ കാണുന്നതു.
ReplyDeleteനല്ല പോസ്റ്റ് ..അഭിനന്ദനങ്ങള്‍!
ഒരു മനുഷ്യന്റെ മുഖത്തും തലയിലുമായി 51 വെട്ട്, പിന്നെയും വെട്ടാന്‍ കൈ ഓങ്ങുന്നുണ്ടായിരുന്നു പോലും. ഹിംസയും ക്രൂരതയും കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണല്ലൊ, അതില്ലാതെയും കമ്മ്യൂണിസം സാധ്യമാകുമോ എന്ന് ആര്‍.എം.പി.ക്ക് പരീക്ഷിക്കാന്‍ കഴിയട്ടെ!
ReplyDeleteഇതിനൊരു മറുകുറി എഴുതിയത് വായിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
ReplyDeleteഈ ലിങ്കില്‍ ക്ലിക്കുക:
http://www.marekkar.blogspot.in/2012/06/blog-post_11.html