Pages

Wednesday, June 6, 2012

കവിതാഡയറി

51
കൊല്ലപ്പെട്ട മനുഷ്യനെ നോക്കി ഞാന്‍
പല്ലിളിക്കുന്നു
കൊലപാതകിയെ നോക്കി ഞാന്‍
കണ്ണിറുക്കുന്നു
അക്ഷരം,ഭാഷ,ശവം,ഒരു ജനതയുടെ തോല്‍വി
എന്നൊക്കെ ഞാന്‍ പുലമ്പുന്നു
അസത്യത്തിന്റെ ആഘോഷത്തിന്
ആളെ കൂട്ടുന്ന കങ്കാണിയായി ഞാന്‍
ജോലിയേല്‍ക്കുന്നു
ഹിംസയുടെ മഹാപ്രഭുക്കള്‍ക്ക്
കവിതയെ ഞാന്‍ ബലി നല്‍കുന്നു.

(2012 ജൂണ്‍ 10ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ 'ബലി' എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്.)

2 comments:

  1. എല്ലാം ചെയ്യുമ്പോഴും മാനവികതാവാദിയായ കവിയെന്ന് എന്നെയവര്‍ പറയുന്നു.

    ReplyDelete
  2. ഹിംസയുടെ മഹാപ്രഭുക്കള്‍ക്ക്
    കവിതയെ ഞാന്‍ ബലി നല്‍കുന്നു...... great sir

    ReplyDelete