Pages

Sunday, February 2, 2014

ഏകാന്തത

ഏകാന്തത എരിതീയാണ്‌
ചിലപ്പോള്‍ അണഞ്ഞ കനലാണ്‌
അവശേഷിക്കുന്ന തീത്തരിയാണ്‌
അതിന്റെയും കെട്ടുപോകലാണ്‌
പരമ നിശ്ശബ്ദതയാണ്‌
നിശ്ശൂന്യതയാണ്‌
മരണം പോലുള്ള പ്രശാന്ത
തയാണ്‌ 
അനന്തമായ സ്വാതന്ത്ര്യമാണ്‌
അതിരുകളില്ലാത്ത അവഗണനയാണ്‌
അപാരമായ വേദനയാണ്‌
കൃതഘ്‌നതയുടെ കൊടുമുടിയാണ്‌
കടുത്ത നിസ്സഹായതയാണ്‌
ഒന്നിനെയും തടയാനാവാത്ത
ഒടിഞ്ഞ പരിചയാണ്‌
മറ്റെല്ലാ രൂപകങ്ങളെയും നിരര്‍ത്ഥമാക്കുന്ന
മഹാരൂപകമാണ്‌
ഇപ്പോള്‍ എന്റെ നെഞ്ചിലെ ഭാരമാണ്‌.
(വിശകലനം മാസിക,2014 ജനുവരി) 

1 comment:

  1. ചിലപ്പോള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്
    ഏകാന്തത അടിച്ചേല്പിക്കപ്പെടുമ്പോള്‍ അത് വലിയ ഭാരമാണ്

    ReplyDelete