Pages

Wednesday, March 25, 2015

വഴി മാറുന്ന സിനിമ (സാഹിത്യവും)

മലയാളത്തിൽ സിനിമ ഒരു കലാരൂപമല്ലാതായി മാറിക്കഴിഞ്ഞു എന്ന്  പല സുഹൃത്തുക്കളും പറയാറുണ്ട്.കാണികളെ പിടിച്ചിരുത്താനുള്ള ഉപായങ്ങളുടെ ക്രോഡീകരണം മാത്രമാണ് വ്യത്യസ്ത രീതിയിൽ ഓരോ സിനിമയിലും നടക്കുന്നത് എന്നതാണ് അവരുടെ വാദം. ഒന്നോ രണ്ടോ സിനിമകൾ മാത്രമേ അങ്ങനെ അല്ലാതെ ഉണ്ടാവുന്നുള്ളൂ.വളരെയേറെ പേർ ആ വാദത്തോട് യോജിക്കും എന്നാണ് ഞാൻ കരുതുന്നത്.ചില ചേരുവകളുടെ വിപണി ലക്ഷ്യമാക്കിയുള്ള പരീക്ഷണമല്ലാതെ കലാപ്രവർത്തനം എന്ന സംഗതി മഹാഭൂരിപക്ഷം സിനിമകളിലും സംഭവിക്കുന്നില്ല.
സാഹിത്യവും(വിശേഷിച്ച് നോവൽ) ഇതേ വഴിക്കാണ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നത് എന്ന തോന്നൽ ഒരു വിഭാഗം വായനക്കാരിലുണ്ട്.മുഖ്യമായും ചില ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളെ മുൻനിർത്തിയാവും ഈ തോന്നൽ രൂപപ്പെട്ടിരിക്കുക.'നോവലിന്റെ പുതിയ പോക്കിൽ അസ്വാസ്ഥ്യം അനുഭവപ്പെടേണ്ട കാര്യമില്ല, ലോകം അടിമുടി മാറി,മനുഷ്യന്റെ കാഴ്ചപ്പാടുകളും വൈകാരിക ലോകവും മാറി,ജീവിതഗന്ധിയായ നോവലുകളുടെ കാലം കഴിഞ്ഞു,അത് മനസ്സിലാക്കിയേ തീരൂ'എന്നൊക്കെ ഉറപ്പിച്ച് പറയുന്നവർ മറുവശത്തുണ്ട്.ഈ അഭിപ്രായം ആഴമേറിയ ചർച്ചക്ക് വഴി തുറക്കുമെങ്കിൽ തീർച്ചയായും അത് നല്ലതിനായിരിക്കും.
                                                                                                                                        25/3/2015

1 comment:

  1. നല്ലതിലേക്കുള്ള മാറ്റമാണെങ്കില്‍ നന്നായിരുന്നു

    ReplyDelete